Oh Enn Yeshuve | Nived P Vilson - Christking - Lyrics

Oh Enn Yeshuve | Nived P Vilson


ഓ എൻ യേശുവേ
അവിടുത്തെ സ്നേഹം ഞങ്ങൾ അറിയുന്നു
ഓ എൻ ശ്വാസമേ
ഹൃദയത്തിൻ മുറിവുകൾ ഞങ്ങൾ കാണുന്നു

എൻ ജീവനിൽ നിലാ സ്നേഹവുമായ്
ചാരത്തു നീ വന്നണയുമ്പോൾ
കണ്ണിൻ മുന്നിൽ തിരി നാളവുമായ്
നിന്നിടുന്നു നിഴലായ് യേശുവേ...

നിൻ സ്നേഹം എൻ ഹൃദയത്തിൻ മുദ്രകളായ് മാറുമ്പോൾ
നിൻ തിരുവചനം എൻ ജീവിത ലക്ഷ്യങ്ങളായ് മാറേണം (2)
അവിടുത്തെ കാരുണ്യത്തിൻ, അവിടുത്തെ വാത്സല്യത്തിൻ
ബലമായ്, ഫലമായ് എൻ ജീവിതം നീ മാറ്റേണമേ....

റോസാപ്പൂ ചെണ്ടുകളായ് ഹൃദയത്തിൻ ഒരു കോണിൽ നിൻ
രൂപത്തിൻ മുമ്പിലിതാ കരുണ കൈകൾ നീട്ടുന്നു (2)
എൻ രക്ഷാ മാർഗമായ് നീ , ജീവന്റെ നാളമായ് നീ
അലിവായ് , കനിവായ്, നിന്നോടു കൂടെയെന്നും ചേർക്കണമേ

English


Oh Enn Yeshuve | Nived P Vilson Oh Enn Yeshuve | Nived P Vilson Reviewed by Christking on September 05, 2021 Rating: 5

No comments:

Powered by Blogger.