Koodaramam Bhouma Bhavanam - Hephsibha Benson & Jini Benson
Song | Koodaramam Bhouma |
Album | Single |
Lyrics | Traditional |
Music | Simon Pothanikkadu |
Sung by | Hephsibha Benson & Jini Benson |
- Malayalam Lyrics
- English Lyrics
കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽ
സന്തോഷം നൽകും നിത്യ ഭവനമൊന്നുണ്ട് (2)
ആ വാസമേ എത്ര മാധുര്യം
ആ രാജ്യമേ എത്രയാനന്ദം
ക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു
ക്രിസ്തുവിൻ വീരരായ് മുൻഗമിക്കുവാൻ
ജഡീക മോഹങ്ങൾ ഒഴിഞ്ഞു നാമിനി
നിത്യ സൗഭാഗ്യമാം രാജ്യമെത്തിടാം (ആ വാസമേ )
സ്വർഗീയമാം തിരുവസ്ത്രം ധരിക്കുവാൻ
സ്വർഗത്തിലെന്നുമേ ജീവിച്ചീടുവാൻ
ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻ
ആ ദേശത്തിനായ് കാത്തിരിക്കുവാൻ (ആ വാസമേ )
യേശുക്രിസ്തുവിൻ രക്തം മൂലമായ്
വിശുദ്ധരായ് നാം വാനിൽ ചേരുവാൻ
ജീവകിരീടം പ്രാപിച്ചാമോദാൽ
ജീവിച്ചീടുമാ വിശുദ്ധ സംഘത്തിൽ (ആ വാസമേ )
English
Koodaramam Bhouma Bhavanam - Hephsibha Benson & Jini Benson
Reviewed by Christking
on
July 11, 2021
Rating:
No comments: