Mariyanjali - കന്യാമറിയേ | Sis. Aparna Balamurali - Christking - Lyrics

Mariyanjali - കന്യാമറിയേ | Sis. Aparna Balamurali



കന്യാമറിയേ ഭൂമിതൻ തായ്മലരേ
കാവൽനാഥന്‍റെ പാവനജന്മത്തിൻ കാരണപൊരുളാണുനീ
ഓരോ മെഴുതിരി തുമ്പിലും ഞങ്ങൾക്കിനി നാളം നിൻ നിർമ്മല സ്നേഹം

ബെത്‌ലഹേം മേട്ടിൽ കുരുന്നുപുൽക്കൂട്ടിൽ
മാലാഖമാരുടെ കിന്നരപ്പാട്ടിൽ
നോവുനീരാഴം കടന്നു നീയേകി
ലോകം കൊതിച്ചിടും ദേവസ്വരൂപം
ആയിരം ഹേമന്തതാരകൾ മിന്നീ
വാനിടം വാഴ്ത്തി നിൻ നാമത്തെ മാതാവേ

കന്യകേ നീ നിൻ ഉതിർന്ന കണ്ണീരാൽ
പാപാന്ധമീയിടം വെഞ്ചരിച്ചാലും
വേദനാജാലം സഹിക്കുവാനായി
ഞാനെന്ന പൂവിന് ത്രാണി തന്നാലും
ജീവിതം നീട്ടുന്ന പാതയിലാകേ
നീയൊരാൾ മാത്രമെൻ മായാത്തൊരാലംബം


English


Mariyanjali - കന്യാമറിയേ | Sis. Aparna Balamurali Mariyanjali - കന്യാമറിയേ | Sis. Aparna Balamurali Reviewed by Christking on October 11, 2020 Rating: 5

No comments:

Powered by Blogger.