Ente Sambathennu Cholluvaan | Album : Ente Yeshuve - Christking - Lyrics

Ente Sambathennu Cholluvaan | Album : Ente Yeshuve



എന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലെന്നും യേശു മാത്രം സമ്പത്താകുന്നു (x2)
ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽ ചെന്ന് സാധുവെന്നെ ഓർത്തുനിത്യം താതനോടു യാചിക്കുന്നു (എന്റെ )

1. ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കു വാൻ
പാപം നീങ്ങി ശാപം മാറി മൃതുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി

2. തന്റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചിട്ടെന്നേകും തന്നിൽ പ്രേമമായ് തന്റെ വേല ചെയ്തു കൊണ്ടും തന്റെ ക്രൂശു
ചുമന്നിട്ടും പ്രണപ്രിയൻ സേവയിൽ സേവയിൽ തന്നയുസെല്ലാം കഴിക്കേണം

3. നല്ല ദാസൻ എന്നു ചൊല്ലുന്നാൾ തന്റെ മുൻമ്പാകെ ലജ്ജിതനായി തീർന്നുപോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ
പ്രേമകണ്ണീർ ചൊരിങ്ങീടാൻ ഭാഗ്യമേറും
മഹോത്സാവ വാഴ്ചക്കാലം വരുന്നല്ലോ

4. കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻ പുരിയിൽ ചെന്ന്ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും ക്ലേശമെന്നിൽ ലേശമിലാത്തശനെ ഞാൻ പിന്തുടരും

5.എന്റെ ദേശം ഈ ഭൂമിയല്ല അന്യനായ് സാധു ഹാമിൻ ദേശം വിട്ടു പോകുന്നു
മേലിന്നേറുശലേമെന്നെ ചേർത്തു കൊൾവാനൊരുങ്ങി താൻ ശോഭയേറും വാതിലുകളെനിക്കായിട്ടൊരുക്കുന്നു

6. എന്റെ രാജാവെഴുന്നെള്ളുമ്പോൾ തന്റെ മുൻപാകെ ശോഭയേറും രാജ്ഞയിയായിത്തൻ മറവിലെന്നെ ചേർത്തിടും തൻ
പൊന്നുമാർവിൽ മുത്തിടും ഞാൻ ഹാ -എനിക്കി മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ.


Ente Sampathennu Cholluvan Vere Illonnum
Yeshu Mathram Sampathakunnu
Chavine Vennuyirthavan Vanalokamathil Chennu
Sadhuvenne Orthu Nithyam Thathanodu Yachickunnu
-Ente Sampathennu

Krushil Maricheesanen Perkai Veendeduthenne
Sworga Kanan Nattilakuvan
Papam Neengi Sapam Mari Mruthuvinmel Jayameki
Vegam Varam Ennurachitt Amayam Theerthasa Nalki
-Ente Sampathennu

Ente Rajav- Ezhunnallumpol Thante Mumpake
Shobhayerum Rajnjiai Than
Marvilenne Cherthidum Than Ponnu Marvil Muthidum Njan
Ha Eniki Mahabhagyam Daivame Nee Orukiye
-Ente Sampathennu

Nalla Dasan Ennu Chollunnal-thante Mumpake
Lejjithanai Theernnu Pokathe
Nandiyoden Priyan Mumpil Premakanneer Chorinjeedan
Bhagyamerum Maholsava Vazhchakalam Varunnallo
-Ente Sampathennu



Ente Sambathennu Cholluvaan | Album : Ente Yeshuve Ente Sambathennu Cholluvaan | Album : Ente Yeshuve Reviewed by Christking on October 27, 2020 Rating: 5

No comments:

Powered by Blogger.