Daivam Thannathalathe Onnum - ദൈവം തന്നതല്ലാതെ ഒന്നും | Jaison Angamaly - Christking - Lyrics

Daivam Thannathalathe Onnum - ദൈവം തന്നതല്ലാതെ ഒന്നും | Jaison Angamaly



ദൈവം തന്നതല്ലാതെ ഒന്നും
എൻ ജീവിതത്തിൽ ഇല്ല എന്റെ പ്രിയരേ
നാളുകൾ ഞാൻ എണ്ണിയെണ്ണി വാഴ്ത്തും
എന്റെ നാഥനെ ഞാൻ എന്നുമെന്നും ഓർക്കും

കരുതാനവൻ ശക്തനല്ലയോ
ജീവകാലമെന്നും ഞാൻ വാഴ്ത്തിടും
നടത്തീടുവാൻ യേശു പ്രാപ്തനായ്
ഇന്നുമെന്നുമെൻ കൂടെയുണ്ടല്ലോ

കണ്ണുനീരിൻ താഴ്വരയിൽ നടക്കുമ്പോൾ
തണലായ് യേശു എന്നും കൂടെയുണ്ട്
കാലുകൾ മെല്ലെ മെല്ലെ ഇടറുമ്പോൾ
കരം തന്ന് നടത്തുവാൻ നാഥനുണ്ട്
പതറാതെ ഞാൻ നിലനിന്നിടും
എന്റെ യേശുവിൻ മാർവ്വിൽ ചാരിടും

സ്നേഹിതരെല്ലാരുമെന്നെ പിരിഞ്ഞപ്പോൾ
സ്നേഹവാനാം ദൈവമെന്റെ ചാരെ വന്നു
വാതിലുകൾ എതിരായ് അടഞ്ഞപ്പോൾ
രക്ഷകനായ് യേശു എന്റെ കൂടെ നിന്നു
പതറാതെ ഞാൻ നില നിന്നിടും
എന്റെ യേശുവിൻ മാർവ്വിൽ ചാരിടും


English


Daivam Thannathalathe Onnum - ദൈവം തന്നതല്ലാതെ ഒന്നും | Jaison Angamaly Daivam Thannathalathe Onnum - ദൈവം തന്നതല്ലാതെ ഒന്നും | Jaison Angamaly Reviewed by Christking on July 07, 2020 Rating: 5
Powered by Blogger.