Ente Balamaya Karthanen Sharanama - എന്റെ ബലമായ കർത്തനെൻ - Christking - Lyrics

Ente Balamaya Karthanen Sharanama - എന്റെ ബലമായ കർത്തനെൻ


1 എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ
ചാരിടും ഞാനവനിൽ

ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ
എന്റെ ജീവിതയാത്രയതിൽ
എന്റെ അല്ലലഖിലവും തീർത്തിടും നാൾ
നോക്കിപ്പാർത്തിടും ഞാനുലകിൽ

2 എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ
നല്ല സങ്കേതമേശുവത്രെ
പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ
മാറ്റം ഭവിക്കാത്തവൻ

3 തിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്ന
സ്നേഹമെന്താശ്ചര്യമേ

4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം
ഓർപ്പിച്ചുണർത്തുമെന്നെ
ഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻ
എന്നുടെ ആശ്വാസകൻ

5 മാറും മനുജരെല്ലാം മഹിതലമതു
തീ ജ്വാലക്കിരയായി മാറുകിലും
തിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻ
വരവിൻ നാളാസന്നമായ്


1 Ente Balamaya Karthanen
Sharanamathakayal Padidum Njanulakil
Ettamurrappulla Maravidamanenikken Priyan
Charidum Njanavanil

Ha Halleluah Geetham Paadidum Njaan
Ente Jeevitha Yaathrayathil
Ente Allalakilavum Therthidum Naal
Nokki Paaratheedum Njaanulakil

2 Ellakaalathum Aashrayam Vacheduvaan
Nalla Sangketham Yeshuvathre
Petta’thalla Than Kunjine Marannedilum Kanthan
Maattam Bhavikkaathavan

3 Thirukarathaal Van Sagara Jalamellaam Adakkunna
Karuthezhum Yaahavan Thaan
Oru Idayaneppolenne Avaniyil Karuthunna
Sneham Ethascharyame

4 Ullam Kalankgunna Nerathu Priyan Than Vakthatham
Orppichunarrhumenne
Ullam Karathil Varachavan Urvikadheshan Thaan
Ennude Aashvasakan

5 Maarum Manugerellaam Mahithalamathu
Thee Jwalakkirayayi Maarukilum
Thiru’vaakthathangalkethum Maattam Varillavan
Varavin Naal Aasannammai



Ente Balamaya Karthanen Sharanama - എന്റെ ബലമായ കർത്തനെൻ Ente Balamaya Karthanen Sharanama - എന്റെ ബലമായ കർത്തനെൻ Reviewed by Christking on June 12, 2020 Rating: 5

No comments:

Powered by Blogger.