Ennum Padidum Njaan Nadiyal - എന്നും പാടിടും ഞാൻ നന്ദിയാൽ - Christking - Lyrics

Ennum Padidum Njaan Nadiyal - എന്നും പാടിടും ഞാൻ നന്ദിയാൽ


1 എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്
എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2)
ക്രൂശതിൽ പുണ്യരക്തം ചിന്തി
നിത്യമാം ജീവ മാർഗം നൽകി
വീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2)

ഈ ദൈവം എൻ ദൈവം
ഈ ദൈവം എൻ സർവ്വം
എൻ സർവ്വം എൻ സർവ്വം

2 ഏതു നേരവും നൽ ആശ്രയം നൽകിടും
സ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2)
താഴ്ചയിൽ താങ്ങിടുന്നെൻ ദൈവം
വീഴ്ചയിൽ കൈവിടില്ലെൻ ദൈവം
കണ്മണിപോലെ നിത്യം കാത്തിടും (2);- ഈ ദൈവം...

3 ഓരോ നാളിലും നൽ താതനെന്ന പോലെ
എന്നെ പോറ്റിടും എൻ യേശു എൻ സർവ്വവും(2)
നിത്യവും വേണ്ടതെല്ലാം നൽകും
നിത്യവും തൻ കരത്താൽ കാക്കും
ചേർത്തിടും മാർവ്വതിൽ വൻ സ്നേഹമായ് (2);- ഈ ദൈവം...

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (4)


English

Ennum Padidum Njaan Nadiyal - എന്നും പാടിടും ഞാൻ നന്ദിയാൽ Ennum Padidum Njaan Nadiyal - എന്നും പാടിടും ഞാൻ നന്ദിയാൽ Reviewed by Christking on June 12, 2020 Rating: 5

No comments:

Powered by Blogger.