Ennullilennum Vasichiduvan Swargga - എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ - Christking - Lyrics

Ennullilennum Vasichiduvan Swargga - എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ


1 എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ-
മണ്ഡപം വിട്ടിറങ്ങി-വന്ന
ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ
എന്നുമധിവസിക്ക

2 തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ-തള്ളി
സങ്കേതം ഞാൻ കൊടുത്തന്യർ-
ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു

3 കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കിയിവിധം- ഇന്നും
കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
തട്ടിയുണർന്നണമേ

4 ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ
മന്ദിരം തന്നിലിന്നു-ദേവാ
വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്റെ
നിന്ദയകറ്റണമേ

5 ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കർത്തനെ-വന്നു
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടണമേ

6 ശക്തിയിൻ സിംഹാസനേ ജയവീരനായ്
വാഴുന്നോരേശുരാജൻ-എന്നിൽ
ശക്തിയോടെ വന്നു വാണിടും നേരത്തിൽ
ശക്തനായ് ജീവിക്കും ഞാൻ

7 എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻ
ഇന്നുമുതൽ ദൈവമേ- മേലാൽ
എന്നിൽ അശുദ്ധനും ചേലാവിഹീനനും
ചേർന്നു വരികയില്ല

8 ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ
ദൈവാത്മാവേ വന്നെന്നിൽ-എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവൻ പ്രശോഭിപ്പിക്ക


1 Ennulli’lennum vasichiduvan sworga-
Mandapam vittirangi vanna
Unnathanam thanka prave! nee vannennil
Ennum’mathivasika

2 Thanka’chirakadi ethra naal kettittum
Shaanka’kudathe ninne-thalli
Sanketham njan kodutha’nnyarkennorthitha
Sankada pettidunnu

3 Karthane! ethra anugrehangal’ayyo
Nashta’maakki’ee’vitham innum
Kashtatha thannil valayunnu njanitha
Thatti’yunarthename

4 Shunyavum pazhumay thalliyathamee nin
Mandhiram thannil’innu dheva!
Vannu parthu shudhi cheithu nin veettinte
Nindha akattename

5 Jeevitha’minnum shariyaittillayyo
Jeevippickm karthane – vannu
Jeevanum shakthiyum snehavum thannenne
Jeevippicheedaname

6 Shakthiyin sihhasane jayaveranay
Vazunnoreshurajan ennil
Shakthiyode vannu vanidum nerathil
Shakthanay jeevikum njan

7 Ennalankaravasthram darichidum njan
Innumuthal daivame melal
Ennil ashudanum chela’vihenanum
Chernnu varkayilla

8 Iee vidathil paripalikappettidan
Daivathmave vannennil-ennum
Aavasichu thava thessa’lennude
Jeevan prashobippika



Ennullilennum Vasichiduvan Swargga - എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ Ennullilennum Vasichiduvan Swargga - എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ Reviewed by Christking on June 11, 2020 Rating: 5

No comments:

Powered by Blogger.