Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
- Malayalam Lyrics
- English Lyrics
1 എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദം
എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
2 പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം
3 ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം
4 കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും
കണ്ണിൻമണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം
5 രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം
1 Ennullame Sthuthika Nee Yehovaye Nirandharam
Ninnallalake Neeki Nine Swondamayanachathal
Aananda Geethamekidam
Nandiai Vanangidam-avan Padham
Ennandharangame Avante Nanmakal Marappatho!
Ennullame Sthuthika Nee Yehovaye Nirandharam
2 Paparnavathi'lathiodalanjuzhanna Papiye
Kopagniyil Pathikuvanadukalaya Dhoshiye
Thirnajananja Nathane
Manam Thelinju Modhamai Sthuthichidam
3 Suthalamdhanameki Sworga Bhagyameihathilum
Chithe Niranja Neethiyum Samanamatta Sandhiyum
Sammodhavum Pakarnnu Than
Prethyasayum Valarthi Than Sthuthichidam
4 Kashtangal Ethrayerilum Kalangidathe Nithyavum
Dhushtante Kora Drushtiyil Pathichidathinnolavum
Kanninmaniku Thullyamai
Ennu'nnathinu Thakathai Sthuthichidam
5 Rogathinettam Vaidhyanamavan Ninakanaratham
Vaikunna Nanmakalk Orandhamilla Than Dayaparam
Kakunnu Van Krupakaram
Cherkilla Thelloramayam Sthuthichidam
Ennullame Sthuthika Nee Yahovaye - എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
Reviewed by Christking
on
June 11, 2020
Rating:
No comments: