Ennullam Ariyunna Natha - എന്നുള്ളം അറിയുന്ന നാഥാ - Christking - Lyrics

Ennullam Ariyunna Natha - എന്നുള്ളം അറിയുന്ന നാഥാ


എന്നുള്ളം അറിയുന്ന നാഥാ
എൻ മനസ്സിൽ പ്രിയനാണു നീ
ദിനവും ഞാൻ പോകുന്ന വഴികൾ
കണ്ടു നീ എന്നെ കരുതീടുന്നു

പാടും ഞാൻ നിന്റെ ഗീതം
ഘോഷിക്കും നിന്റെ വചനം
പോകും ഞാൻ ദേശമെല്ലാം
നിനക്കായ് സാക്ഷിയാകാൻ

1 പോയകാലങ്ങളോർത്തില്ല ഞാനും
നിന്റെ സേവയ്ക്കുവേണ്ടുന്നതൊന്നും
കണ്ണുനീർ പോലുമേകാൻ മറന്നു
പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാ
എന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേ
ഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻ

2 യാഗപീഠത്തിലെരിയുന്ന തീയിൽ
അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ
യോഗ്യതയൊന്നും പറയാനില്ലെന്നിൽ
പോകാം ഞാനെങ്കിലും നിന്റെ പേർക്കായ്;- പാടും...


English

Ennullam Ariyunna Natha - എന്നുള്ളം അറിയുന്ന നാഥാ Ennullam Ariyunna Natha - എന്നുള്ളം അറിയുന്ന നാഥാ Reviewed by Christking on June 11, 2020 Rating: 5

No comments:

Powered by Blogger.