Ennu Vannidum Priya - എന്നു വന്നിടും പ്രിയ - Christking - Lyrics

Ennu Vannidum Priya - എന്നു വന്നിടും പ്രിയ


എന്നു വന്നിടും പ്രിയ എന്നു വന്നിടും
കൺകൾ കൊതിച്ചീടുന്നേ
ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ
വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ

1 ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി
എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)
കൊടുങ്കാറ്റിനെ ശാന്തമാക്കി എന്റെ
ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..

2 ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ
കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)
നിനക്കുവേണ്ടി അന്ത്യത്തോളവും എന്റെ
ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..

3 വേദനയലുള്ളം നീറിയ നേരത്തു
ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)
മാർവ്വിലണച്ചു കണ്ണീർതുടച്ച
മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..


Ennu Vannidum Priya Ennu Vannidum
Kankal Kothichidunne
Chettil Ninnenne Uyarthiyone
Vempidunnu Nin Mukham Kandedan

1 Shathrukal Munpake Mesha Nee Orukki
Enne Nadathiyathal Sthuthichidunne
Kodungkattine Shandamakki Ente
Jeevitham Nee Dhannyamakki Theerthu

2 Lokarellavarum Kaivittappol Enne
Kaivedinjedathavan Nee Mathrame
Ninkkuvendi Andthyatholavum Ente
Jeevitham Parthale Kazhichidum Njan

3 Vedanayalullam Neriya Nerathu
Charathu Vanavane Sthuthichidunne
Marvilanachu Kanner Thudacha
Mannavan Yeshuve Vazthidunne



Ennu Vannidum Priya - എന്നു വന്നിടും പ്രിയ Ennu Vannidum Priya - എന്നു വന്നിടും പ്രിയ Reviewed by Christking on June 11, 2020 Rating: 5

No comments:

Powered by Blogger.