Ennu Meghe Vannidum Ente Praana - എന്നു മേഘേ വന്നിടും എന്റെ - Christking - Lyrics

Ennu Meghe Vannidum Ente Praana - എന്നു മേഘേ വന്നിടും എന്റെ


എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ;
സ്വർലോക വാസം ഓർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ

1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി;
കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ

2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;
കൊടികളേന്തിയ സൈന്യം പോൽ
സൂര്യ ചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ

3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ;
നിന്നെ കാണ്മാൻ ആർത്തിയായ്
പാർത്തിടുന്ന കാന്തയെ
ചേർത്തിടുവാനെന്തു താമസം


Ennu Meghe Vannidum Ente Praana Naayakaa
Ninnekkaanmaan Aashayerunne
Svarlloka Vaasamorkkumpol
Priyan Chareyethumpol
Aanandam Paramaanandam Prabho (2)

Loka Veyiletathaal Vaadithalarnneedilum
Thante Kaanthayethrasundari
Kedaarya Koodaarangale Solaman Thirasheelakale
Vellunnathaam Shobhayullaval

Shaaronile Panineerppoo Thaazhvarayin Thaamara
Mullukalkkidayil Vasikkum Kaanthayo
Kodikalenthya Sainyam Pol
Soorya Chandra Shobhapol
Mohiniyaam Kaanthayecherppaan

Kanneerillaa Naadathil Shokamillaa Veedathil
Ennu Vannu­cherthidum Priyaa
Ninnekkaanmaan Aarthiyaal
Paarthidunna Kaanthaye
Cherthiduvaanenthu Thaamasam



Ennu Meghe Vannidum Ente Praana - എന്നു മേഘേ വന്നിടും എന്റെ  Ennu Meghe Vannidum Ente Praana - എന്നു മേഘേ വന്നിടും എന്റെ Reviewed by Christking on May 26, 2020 Rating: 5

4 comments:

Powered by Blogger.