Ennu Kanamini Ennu Kanamente - എന്നു കാണാമിനി എന്നു കാണാമെന്റെ - Christking - Lyrics

Ennu Kanamini Ennu Kanamente - എന്നു കാണാമിനി എന്നു കാണാമെന്റെ


എന്നു കാണാമിനി എന്നു കാണാമെന്റെ
രക്ഷാനായകനെ എന്നു കാണാം
ലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരു
മൽപ്രാണനായകനേശുവിനെ

1 കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി-
ക്ഷോണിതലേയിന്നു പാർത്തീടുന്നു
വേഗം വരാമെന്നു താനുര ചെയ്തിട്ടു
ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു...

2 പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ
വേഗം പറന്നങ്ങു എത്തും നൂനം
പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ
സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു...

3 എന്നു തീരുമിനി എന്നു തീരുമെന്റെ
കഷ്ടമശേഷവുമെന്നുതീരും
എന്നു വരുമെന്റെ കാന്തനാം കർത്താവ്
ആകാശമേഘത്തിലെന്നുവരും;- എന്നു...

4 പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ
പങ്കമകറ്റിയ പൊന്നേശുവേ
വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു
ചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു...

5 സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്റെ
ചങ്കു തകരുന്നു എൻ ദൈവമേ
എന്തുക പൊന്നുകരത്താലെന്നെ വേഗം
തീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു...

6 എന്നു പോകാമിനി എന്നു പോകാമെന്റെ
സ്വർഗ്ഗേ വാടാമുടി ചൂടിടുവാൻ
എണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെ
സംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു...


Ennu Kaanamini Ennu Kaanamente
Raksha Nayakane Ennu Kaanam
Leksholekshangalil Lekshanamothoru
Mal Prana Naayakan Yeshuvine

1 Kaanman Kothichere Shudha Janangalee
Kshonithale Innu Paarthedunnu
Vegam Varamennu Thanura Cheythittu
Erekkaalamayi Ponnu Nathhan

2 Pravineppol Enikkundu Chirakennal
Vegam Parannangku Ethum Nunam
Ponmugham Kandu Punchiri Thukiyen
Santhapam Okeyum Neengki Vaazhum

3 Ennu Theerumini Ennu Theerumente
Kashdam Asheshavum Ennu Theerum
Ennu Varumente Kanthanam Karthavu
Aakasha Meghathil Ennu Varum

4 Pangka’ppadoronnum Shangka'kudathetten
Pangkamakattiya Ponneshuve
Vannu Kanman Kothiyeridunne Angku
Chennu Kanman Aasha Eridunnu

5 Sangkada Dukhangaletti Valanjente
Changku Thakarunnu en Daivame
Enthuka Ponnu Karathalenne Vegam
Theerkkuka Sangkada Dukhamellam

6 Ennu Pokamini Ennu Pokamente
Svorgge Vaadamudi Chudiduvaan
Ennamillathulla Shuthimanmarude
Samgathil Ennini Chennu Cherum



Ennu Kanamini Ennu Kanamente - എന്നു കാണാമിനി എന്നു കാണാമെന്റെ Ennu Kanamini Ennu Kanamente - എന്നു കാണാമിനി എന്നു കാണാമെന്റെ Reviewed by Christking on May 26, 2020 Rating: 5

No comments:

Powered by Blogger.