Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര
- Malayalam Lyrics
- English Lyrics
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത് (2)
അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും
അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും
പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ ദയ എന്നെ വിട്ടുമാറുകില്ല (2)
1 അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2)
നരയോളം ചുമക്കാമെന്നരുളിയോനെ
നിന്നോടു തുല്യനായാരുമില്ല(2);- എന്നോ...
2 രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾ
ചാരത്ത് വന്നെന്നെ സൗഖ്യമാക്കി
എന്നിലുള്ള ആയുസ്സ് തീരും വരെ
യേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ...
3 പാപിയായിരുന്നെന്നെ തേടിവന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ(2)
നിത്യതയോളവും നടത്തീടുവാൻ
യേശുവേ നീ മാത്രം മതിയെനിക്ക്(2);- എന്നോ...
Ennodulla Ninte Daya Ethra Valiyathu
Ennodulla Ninte Krupa Ethra Valiyathu (2)
Athu Manju Pole Enmel Pozhinju Veezhum
Athu Maari Pole Enmel Peithirangum
Parvatham Maariyalum Kunnukal Neengiyalum
Nin Daya Enne Vittu Marukilla
1 Amma Thann’udharathil Enne Kandallo
Nithya Dayayode Vendeduthallo
Narayolam Chumakamennaruliyone
Ninnodu Thullyanay Aarumilla
2 Rogathaal en Deham Kshenichappol
Charathe Vannenne Saukhyamakki
Ennilulla Aayusse Therum Vare
Yeshuvinaayi Njaan Jeevichidum;- Enno...
3 Paapi Aayirunnenne Thedi Vannallo
Pavana Ninam Chinthi Vendeduthallo
Nithyathayolavum Nadatheduvan
Yeshuve Nee Mathram Mathiyenike
Ennodulla Ninte Daya Ethra - എന്നോടുള്ള നിന്റെ ദയ എത്ര
Reviewed by Christking
on
May 26, 2020
Rating:
No comments: