Ennodulla Nin Sarvananmakalkkai - എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി - Christking - Lyrics

Ennodulla Nin Sarvananmakalkkai - എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി


1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾ

2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ

3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാ

4 എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ-എന്റെ

5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ-നാഥാ

6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ

7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെ

8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ


1 Ennodulla Nin Sarva Nanmakalkkai Njaan
Enthu Cheyendu Ninakesupara-ippol

2 Nandi Kondenteyullam Nanne Nirayunne
Sannahamode Sthuthi Padidunnen-deva

3 Papathil Ninnu Enne Koriyeduppanai
Shapa Shikshakaletta Devatmaja-maha

4 Enne’anpodu Dinam Thorum Nadathunna
Ponnidayan Anandam Vandaname-ente

5 Anthyam Vareyum Enne Kaval Cheithiduvan
Anthikayulla Mahal Shakthi Neeye-natha

6 Thathan Sannidhiyilen Perku Sada Paksha
Vadam Cheyunna Mama Jeevanatha-paksha

7 Kuttam Kudathe Enne Thejassin Mumpake
Muttum Niruthan Kazhivullavane -enne

8 Mannidathil Adiyan Jeevickum Nalennum
Vandanam Cheyum Thiru Namathinu-deva



Ennodulla Nin Sarvananmakalkkai - എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി Ennodulla Nin Sarvananmakalkkai - എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി Reviewed by Christking on May 26, 2020 Rating: 5

No comments:

Powered by Blogger.