En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു

- Malayalam Lyrics
- English Lyrics
എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തു
എന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുക
1 പാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോ
പാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുക
2 കന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽ
കാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!
3 നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽ
എന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാ
4 വേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യം
സാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!
5 വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്റെ
വേദപ്രമാണത്തെ കൃപയോടെ നൽകീടണമേ
6 മായയെ നോക്കാതവണ്ണം എന്റെ കൺകൾ നീ തിരിച്ചു
മഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേ
7 ഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചു
കൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!
En Rakshakanaam Yeshuve Enne Dayayodu Kaathu
Enne Daivabhakthiyil Valarthi Nannaakkiduka
1 Papasamudrathilayyo Paaril Uzhannidunnayyo
Palaka en Citham Shuddhamakki Palicheduka
2 Kanmasha Pariharart’tham Chinthiya Thirurakthathil
Karunyathal Manan Kazhuki Deva Shud'dhikarikka!
3 Ninnale Sawjan'yamayi Sampadithamam Rakshayil
Enne Avakashi Aakkikkolka Krupasvarupa
4 Vedapramanathilninnu Vegam Njaan Athbuthakaryam
Sadaram Kaṇman en Kankal Nathha! Turakkename!
5 Vyajavazhiyil Ninnenne Vegam Neyakatti Ninte
Veda Pramanathe Krpayode Nalkedaname
6 Mayaye Nokkathevannam Ente Kankal Ne Thirichu
Mahal Guro Nin Vazhiyilenne Nadathename
7 Bhulokavasam Kazhichu Svarllokathe Njaan Prapichu
Kolluvan Vendunnathellamenne Kanikkaname!
En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു
Reviewed by Christking
on
April 12, 2020
Rating:

No comments: