En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ്

- Malayalam Lyrics
- English Lyrics
1 എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ
2 സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ
3 യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ
4 ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ
5 വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന
ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ
6 പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ
1 en Priyaneppol Sundaranaay Aareyum Njaan Ulakil
Kannunilla Melaalum Njaan Kaanukayilla
Sundaranaam Manohara Ninneppirinje Lokayaathra
Prakrutharaam Jaaranmaare Varikkumo Vathsala
Manneprathi Maanikyam Vediyukilla Njaan
2 Sarvaanga Sundaranthanne Enne Veendeduthavan
Sarvasukha Saukaryangkal Arppikkunne Njaan
3 Yerushalem Puthrimaaren Chuttum Ninnu Raappakal
Priyanodull’anuraagam Kavaarnneedukil
4 Lokasukha Saukaryangal Aakunna Prathaapangkal
Modiyodukudi-enne Maadi Vilichhaal
5 Vellathin Kumilapole Minni Vilangedunna
Jadeeka Sukhagal Enne Ethirelkkukil
6 Premamennil Varddhikkunne Priyanodu Cheruvaan
Naalukal Njaan Enniyenny Jeevicheedunne
En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ്
Reviewed by Christking
on
April 12, 2020
Rating:

No comments: