Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല

- Malayalam Lyrics
- English Lyrics
എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല
1 ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന-
തറിയുവാനെന്നന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചീടുവാൻ
തന്നുടെ കരങ്ങൾ കഴിവുള്ളതാം
2 ഇന്നലേമിന്നുമെന്നേക്കുമവൻ
അനന്യൻ തൻ കൃപ തീരുകില്ല
മന്നിൽ വന്നവൻ വിണ്ണിലുളളവൻ
വന്നിടുമിനിയും മന്നവനായ്
3 നിത്യവും കാത്തിടാമെന്ന നല്ല
വാഗ്ദത്തം തന്ന സർവ്വേശ്വരനാം
അത്യുന്നതന്റെ മറവിൽ വസിക്കും
ഭക്തജനങ്ങൾ ഭാഗ്യമുളേളാർ
4 കളങ്കമെന്നിയെ ഞാനൊരിക്കൽ
പളുങ്കുനദിയിൻ കരെയിരുന്നു
പാടിസ്തുതിക്കും പരമനാമം
കോടി കോടി യുഗങ്ങളെല്ലാം
Ekkaalathilum Kristhu Maarukilla
Ekkaa’ranathaalum Enne Kaividilla
1 Aare Njaan Vishwa’sikkunnuvenna-
Thari’yuvanenna’nthyam Vare
Ennupanidhiye Sukshichiduvaan
Thannude Karangal Kazhivullathaam
2 Innale’minnu’menne’ukkumavan
Anannyan Than Kripa Theerukilla
Mannil Vannavan Vinni’lullavan
Vanni’duminiym Mannavanai
3 Nithyavum Kaathi’daamenna Nalla
Vaghdatham Thanna Sarvesh’varanaam
Athyunn’athante Maravil Vasikkum
Bhaktha’janangal Bhagya’mullor
4 Kalankamenniya Njaanorikkal
Palunku’nadhiyin Karey’irunnu
Paadi’sthuthikum Parama’naamam
Kodi Kodi Yuganga’lellam
Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല
Reviewed by Christking
on
April 07, 2020
Rating:

No comments: