Durathaay Nilkkalle Yeshuve en - ദൂരത്തായ് നിൽക്കല്ലേ യേശുവേ എൻ രക്ഷകാ

- Malayalam Lyrics
- English Lyrics
ദൂരത്തായ് നിൽക്കല്ലേ യേശുവേ എൻ രക്ഷകാ
ചാരത്തായണഞ്ഞെന്റെ ദുഃഖമെല്ലാമകറ്റണേ
ദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ
വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേ
മോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും
പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ
എൻ ജഡത്തിന് ബന്ധനം വിടുതലായി തീരുവാൻ
നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്
കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും
ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ
നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ
ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽ
ദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന്
ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ
ഞാനിതാ എന്നെ നിന്‍റെ മുമ്പിലർപ്പണം ചെയ്യുന്നു
പാപമെല്ലാം പോക്കി നിൻ പുത്രനാക്കി തീർക്കേണമേ
English
Durathaay Nilkkalle Yeshuve en - ദൂരത്തായ് നിൽക്കല്ലേ യേശുവേ എൻ രക്ഷകാ
Reviewed by Christking
on
April 04, 2020
Rating:

No comments: