Divya Thejassinay Vilikkappettore - ദിവ്യതേജസ്സിനായ് വിളിക്കപ്പെട്ടോരെ ദൈവഹിതം

- Malayalam Lyrics
- English Lyrics
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക
1 ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം
വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം
2 ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും
അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ
താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക
3 നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ
അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ
4 നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ
ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ
നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ
വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ
5 വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ
ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക
ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ
വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക
Divya Thejassinay Vilikkappettore
Daivahitham Enthennippol Thiricharriyuka
1 Aathmavilum Sathyathilum Aaradhikkuvan
Sathya Christianithvam Ninnil Velippeduthuvaan
Vishuddhanmarkkangorikkalayi Bharamelppichathaam
Vishvaasathinayi Neeyum Porcheyithedanam
2 Lokam Ninne Ettavum Pakachidumpozhum
Snehitharum Ninne Kaivediyum Nerathum
Avan Ninakku Mathrukaa Purushan Aakayaal
Thaan Poya Patha Dhyanichennum Pinpatteduka
3 Neethimaan Prayaasamodu Raksha Nedukil
Adharmikalkkum Paapikalkkum Gathi’yenthayidum
Ithra Valiya Rakhshaye Aganyamakkiyal
Daiva Nyayavidhiyil Ninnu Thetti Ozhiyumo
4 Neethikettor Neethikedil Varthichedumbol
Dosha Vazhiyil Janangalettam Virenjoodedumbol
Neethimaanmaar Iniyum’adhikam Neethi’cheyatte
Vishuddhan Iniyum Thannethanne Vishuddhekarikkatte
5 Vishvasthinanthamaya Raksha Prapippaan
Aathmashakthi Thannil Ninne Kaathukolluka
Lokathe Jayicha Jayaveeran Yeshuvin
Van Krupayal Neeyum Lokathe Jayikkuka
Divya Thejassinay Vilikkappettore - ദിവ്യതേജസ്സിനായ് വിളിക്കപ്പെട്ടോരെ ദൈവഹിതം
Reviewed by Christking
on
April 04, 2020
Rating:

No comments: