Dinam Dinam Yeshuve Vazhthipadum - ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ - Christking - Lyrics

Dinam Dinam Yeshuve Vazhthipadum - ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ


ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ(2)
സ്തോത്രം സ്തോത്രം സ്തോത്രം(2)

1 പരദേശിയാമെന്റെ വീട്ടിലെന്നും
പരമനിൻ കീർത്തങ്ങൾ
പാടിപ്പുകഴ്ത്തിടും പരിചോടെ ഞാൻ
പാരിലെൻ നാൾകളെല്ലാം
പരിശുദ്ധനാമത്തെ ഞാൻ
അല്ലും പകലും ഘോഷിച്ചിടും;- ദിനം...

2 എല്ലാറ്റിനും സ്തോത്രം ചെയ്തിടുവാൻ
എപ്പോഴും സന്തോഷിപ്പാൻ
പ്രാർത്ഥനയിൽ സദാ ജാഗരിപ്പാൻ
പ്രാപിക്കും ഞാൻ കൃപകൾ
പ്രിയന്റെ സന്നിധിയെൻ
ക്ളേശമാകെയകറ്റിടുമെ;- ദിനം...

3 ഉറ്റവരെല്ലാം വെടിഞ്ഞാലും
പെറ്റമ്മ മറന്നാലും
ഉള്ളതെല്ലാം നഷ്ടമായിടിലും
ഉള്ളം കലങ്ങിടിലും
ഉത്തമനായൊരുവൻ
ഉണ്ടെനിക്കെന്നുമാലംബമായ്;- ദിനം...


Dinam Dinam Yeshuve Vazhthipadum Njan(2)
Sthothram Sthothram Sthothram(2)

1 Paradeshiyam Ente Veettil Ennum
Paramanin Keerthangal
Padipukazhthidum Parichode Njan
Paarilen Naalkalellaam
Parishudha Naamathe Njaan
Allum Pakalum Ghoshichidum;- Dinam…

2 Ellattinum Sthothram Cheythiduvan
Epozhum Santhoshipaan
Prarthanayil Sadaa Jaagaripan
Prapikkum Njaan Kripakal
Priyante Sannidhiyen
Kleshamake Akatidume;- Dinam...

3 Uttavarellam Vedinjaalum
Pettamma Marannalum
Ullathelam Nashtamayidilum
Ullam Kalangidilum
Uthamanayoruvan
Undenikennum Alambamay;- Dinam...



Dinam Dinam Yeshuve Vazhthipadum - ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ Dinam Dinam Yeshuve Vazhthipadum -  ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ Reviewed by Christking on April 04, 2020 Rating: 5

No comments:

Powered by Blogger.