Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും

- Malayalam Lyrics
- English Lyrics
അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം
1 എല്ലാരും ഏകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കർത്തനവൻ
വല്ലഭനായ് വെളിപ്പെടുമേ
2 നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ
3 മിന്നൽപിണരുകൾ വീശും
പിന്മാരിയെ ഊറ്റുമവൻ
ഉണരുകയായ് ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും
4 വെള്ളിയും പോന്നൊന്നുമല്ല
ക്രിസ്തേശുവിൻ നാമത്തിനാൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
നടന്നീടുമേ തൻ ഭുജബലത്താൽ
5 കുരുടരിൻ കണ്ണുകൾ തുറക്കും
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും
6 ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ
7 നിന്ദിത പാത്രരായ് മേവാൻ
നമ്മെ നായകൻ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങൾ നമ്മോടിരിക്കും
Athbhutham Yeshuvin Naamam
Ie Bhuvilengum Uyarthidaam
1 Ellaarum Eekamay Kudy
Santhoshamay Aaradhikkaam
Nallavanam Karthanavan
Vallabhanay Velippedume
2 Neettiya Thri-kkarathalum
Parishudhaathma Shakthiyalum
Thiruvachanam Athi’dhairyamaay
Uracheduka Sahodarare
3 Minnal-pinarukal Veeshum
Pinmaariye Oottumavan
Unarukayai Jana-kodikal
Thakarumappol Durshakthikalum
4 Velliyum Ponnonnumalla
Kristheshuvin Naamathinal
Atbhuthangal Adayalangal
Nadanneeume Than Bhujabelathal
5 Kurudarin Kannukal Thurakkum
Kaathu Kettidum Chekidarkume
Mudanthullavar Kuthi’chuyarum
Umarellam Sthuthi Muzhakkum
6 Bhuthangal Vittudan Pokum
Sarvva Bathayum Neengedume
Rogikalum Aashvasikkum
Geetha Svaram Muzhangedume
7 Ninditha Pathraray Mevan
Namme Nayakan Kaividumo
Ezhunnetu Naam Panitheduka
Thirukkarangal Nammodirikkum
Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും
Reviewed by Christking
on
March 23, 2020
Rating:

No comments: