Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ

- Malayalam Lyrics
- English Lyrics
അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
ദുർഘടമലകൾ കടന്നു വരുന്നേ
1 വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനേ നിന്റെ തിരുമുഖം കാൺമാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തി പരിപാലിച്ചു
2 അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-
ഓമനയുള്ളെൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ
3 കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ
ലാസറെ പോലെനിക്കീധരയേകിലും
അരുമയുള്ളേശുവേ നിന്നെ മതിയേ
4 വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തേ മതിയേ
5 വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാൻ ആകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം
6 പോകുന്നു ഞാൻ എന്റെ പ്രേമസഖി നിന്റെ
മാറിൽ വസിച്ചെന്റെ വീടൊന്നു കാൺമാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ
Arumayulleshuve Kurishil Maricha-en
Jeevane Veenda Rakshithaavee
Sakalavum Marannu Njan Sakalavum Vedinju Njan
Durgada Malakal Kadannu Varunne
1 Veedum Marannu Njan Naadum Marannu Njan
Udayavane Ninte Thirumukam Kaanmaan
Adiyane Vazhiyil Palavidha Aapathin
Naduvil Nee Nadathi Paripaalichu
2 Appane Kaalumen Ammaye Kaalumen
Oomanayullen Rakshithaavee
Sakalavum Marannu Njan Sakalavum Vedinju Njan
Arumayulleshuve Ninne Mathiyee
3 Keeriya Vasthravum Naarunna Dehavum
Pozhiyunna Kashanavum Ennude Priyane
Laasare Polenikkeedharayekilum
Arumayulleshuve Ninne Mathiye
4 Vaalaal Marikkilum Panjathaal Chaakilum
Simhangal Cheenthi Kazhukkanmaar Parikkilum
Rakshakaneshuve Kaarunya’vaane
Nischayamayenikkaviduthe Mathiyee
5 Veetil Marikkayo Kaati Poi Chaakayo
Romayil Pokayo Thadavil Njan Aakayo
Adikalum Idikalum Pazhikalum Dhushikalum
Arumayulleshuvin Peril Njan Sahikkam
6 Pokunnu Njan Ente Premasakhi Ninte
Maaril Vasichente Veedonnu Kaanmaan
Sakalavum Marannu Njan Sakalavum Vedinju Njan
Arumayulleshuve Ninne Mathiyee
Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ
Reviewed by Christking
on
March 22, 2020
Rating:

No comments: