Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ

- Malayalam Lyrics
- English Lyrics
1 അരുൾകാ ദേവാ നിൻവരം സ്നേഹമാണീ ദിവ്യനേശുവേ
മരുവിൽ മരുവിടും ഏഴയ്ക്കായ് തരിക നിൻകൃപ മാരിപോൽ
2 അഴലേറും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടം
അരുൾകാ അരുൾകാ ദായകാ നിൻ നവശക്തിയീ ദാസരിൽ
3 സ്നേഹത്തിൻ ദീപം കുറഞ്ഞിടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേ
നിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെ
4 ദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിഹെ
ആനന്ദദായകനേശുവേ ആമോദത്താലെന്നും പാടും ഞാൻ
5 നിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാ
മേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെച്ചേർത്തണയ്ക്കുക
6 പരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെ
ഏന്തുക തൃക്കരമായതിലെന്നെ നിർത്തുക അന്ത്യംവരെയും നീ
1 Arulka Deva Ninvaram Snehamane Divyaneshuve
Maruvil Maruvidum Eezhaykkay Tharika Ninkrupa Maripol
2 Azhalerum Kshoniyil Jeevitham Aanandam Tharikillepparidam
Arulka Arulka Dayaka Nin Navashakthiyee Dasaril
3 Snehathin Depam Kuranjidunne Bhaktharin Sneham Thakarnnidunne
Niruthuka Niravay Nin Dasare Azhalathilppettu Thalarathe
4 Durithangal Anudinamerunne Aakulamilla Nin Sutharkkihe
Aananda Dayakaneshuve, Aamodathalennum Padum Njaan
5 Nindakal Sahikkilum Padum Njan Bahunindakal Sahicha en Priya
Meghathil Vegamay Vannu Nee Nindithare Cherthanaykkuka
6 Parihasam Nindakaletu Njan Parichodu Thalarnnihe Vezhathe
Eenthuka Thrikkaram Aayathilenne Nirthuka Anthyam Vareyum Nee
Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ
Reviewed by Christking
on
March 22, 2020
Rating:

No comments: