Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ

- Malayalam Lyrics
- English Lyrics
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ
എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു
1 നാളെയെന്തു നടക്കും ഞാനറിയുന്നില്ല
നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
കാലമതിന്നതീതനാണവനാകയാൽ
ആകുലത്തിന്നവകാശമെനിക്കിന്നില്ല
2 ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ
അവനേകും വെളിച്ചമതെനിക്കു മതി
അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ
അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ
3 മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു
4 അവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ
അനുവദിക്കുകയില്ലെന്നുഭവത്തിൽ
അഖിലവുമെന്റെ നന്മ കരുതിയല്ലോ
അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ
5 ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ
കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
തുരുതുരെ കുതുകത്താൽ പുളകിതനായ്
വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ
Ariyunalo Daivam Ariyunalo
Ente Bhaaviyake Naadan Ariyunalo
Enthinay Njan Chinthakalaal Kalangidunu
1 Naaleyenthu Nadakum Njanariyunila
Naaleyenne Karuthunonarinjeedunnu
Kaalamathinathithanaan Avanakayal
Aakulathinavakashamenikinila
2 Chuvadoroneduthu Vachiduvan Munpil
Avanekum Velichamatheniku Mathi
Athilere Kothikuniliha Loke Njan
Avan Ishtam Aduthenthanathu Cheyatte
3 Manam Thakarnavarkavan Aduthundalo
Dinam Thorum Avanbhaaram Chumakunalo
Ninam Chinthi Viduvichu Nadathunavan
Manam Kaninjukondenne Karuthidunu
4 Avan Nanaay Arinjalaatheniknume
Anuvadikukayilen Anubhavathil
Akhilavumente Nanma Karuthiyalo
Avan Cheyunathu Moolam Bhayamilenil
5 Orunaal Thanarikil Njan Anayumapol
Karunayin Karuthalin Dhanamahaathmyam
Thuruthure Kuthukathaal Pullakithanay
Varum Kaalangalil Kaanan Kazhiyumalo
Ariyunnallo Daivam Ariyunnallo - അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
Reviewed by Christking
on
March 22, 2020
Rating:

No comments: