Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു

- Malayalam Lyrics
- English Lyrics
അനുപമ ഗുണഗണനീയൻ ക്രിസ്തു
അരുണോദയ പ്രഭപൂരിതൻ
അകമേ ആനന്ദദായകൻ
1 ശോകോന്മുഖ നര ആശ്രയം അവൻ
പാപോന്മുഖ നര രക്ഷകൻ
രോഗോന്മുഖ ജഡ സൗഖ്യദായകൻ
വീരോന്മുഖ ബലകാരണൻ
2 ജീവൻ ഏകുന്ന ദൈവവും
ജീവജലത്തിനുറവിടവും
ജീവാമൃതമൊഴി തൂകിടും അനുദിനം
ജീവൻ വഴിയും സത്യവും
3 വിനയം തന്നുടെ സാഗരം
അഭയം ഏവർക്കും സാദരം
ദൈവത്തിന്നുടെ സാരാംശം-പര
മാത്മാവിന്നും ജീവാംശം
4 ചിത്തേ മംഗളകാരണൻ
മൃത്യു ഭീതിസംഹാരകൻ
പാർത്താൽ പാരിടമാകെയും-പ്രഭു
ഓർത്താൽ ജീവിതസാരവും
5 വാനൊളിയിൽ തെളിവേറിടും
വാനവരിൽ മഹിമാസനൻ
വാനേ പോയുടയോൻ വരും-വീണ്ടും
വാനിൽ നമ്മെയും ചേർക്കുവാൻ
Anupama Gunagananeeyan Kristhu
Arunodaya Prabhapoorithan
Akame Aanandadayakan
1 Shokonmukha Nara Aashrayam Avan
Paaponmukha Nara Rakshakan
Rogonmukha Jada Saukhyadaayakan
Veeronmukha Balakaaranan
2 Jeevan Eekunna Daivavum
Jeevajalathinuravidavum
Jeevamrthamozhi Thookidum Anudinam
Jeevan Vazhiyum Sathyavum
3 Vinayam Thannude Saagaram
Abhayam Eevarkkum Saadaram
Daivathinnude Saraamsham-para
Maathmavinnum Jeevaamsham
4 Chiththe Mangalakaaranan
Mrthyu Bheethi Samhaarakan
Paarthaal Paaridamaakeyum-prrabhu
Orthaal Jeevithasaaravum
5 Vaanoliyil Thelivvridum
Vaanavaril Mahimaasanan
Vaane Poyudayon Varum-veendum
Vaanil Nammeyum Cherkkuvaan
Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു
Reviewed by Christking
on
March 22, 2020
Rating:

No comments: