Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു

- Malayalam Lyrics
- English Lyrics
അനുനിമിഷം കരുതിടുന്നു
കർത്താവു കരുതിടുന്നു
കരതലത്തിൽ കരുണയോടെ
കൺമണിപോലെന്നെ കരുതിടുന്നു
1 ഉള്ളം നുറുങ്ങി തകർന്നിടിലും
ഉള്ളം കരത്തിൽ വഹിച്ചിടുന്നു
ഉള്ളതുപോലെന്നെ അറിയുന്നവൻ
ഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം...
2 മൃത്യുവിന്നിരുൾ താഴ്വരയിൽ
മൃതുവെ വെന്നോൻ അരികിലുണ്ട്
കാൽവറിയിൽ എന്നെ വീണ്ട നാഥൻ
കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം...
3 വിശ്വസിച്ചാൽ നീ മഹത്വം കാണും
വിശ്വം ചമച്ചോൻ അരുളിടുന്നു
അന്ത്യംവരെ നാഥൻ വഴിനടത്തും
അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം...
English
Anunimisham Karuthidunnu - അനുനിമിഷം കരുതിടുന്നു
Reviewed by Christking
on
March 22, 2020
Rating:

No comments: