Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ

- Malayalam Lyrics
- English Lyrics
അനുഗമിച്ചിടും ഞാനെൻ പരനെ,
പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ
1 മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!
വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!
2 ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
വേദനയേകും വേളകളേറെ വന്നാലും
3 വന്ദിത പാദസേവയതെന്നഭിലാഷം
നിന്ദിതനായിത്തീരുവതാണഭിമാനം
4 ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
ആണികളേറ്റ പാണികളാലവൻ താങ്ങും
5 കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ
6 നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും
Anugamichidum Njanen Parane
Parane Kurishil Marichuyartha Naathane
Innum Ennum Matamilaatha Valabhane
1 Mama Kodum Papam Therkkuvan Than Kaninjenno
Vimalajan Jeevan Tharuvathinum Thuninjeno
2 Shodhana Palathum Mediniyil Undenalum
Vedanayekum Vellakalere Vanalum
3 Vanditha Pada Sevayathen Abhilasham
Nindithanayi Theruvathaana Abhimanam
4 Sheenithanayi Kshoniyil Njaan Thalarumpol
Aanikaleta Paanikalavan Thaangum
5 Kurirul Vazhiyil Kootinu Koodevarum Thaan
Vairikal Naduvil Nala Virunnu Tharum Thaan
6 Nanmayum Kripayum Pinthudarum Eneyenum
Vinmaya Veetil Nithyatha Muzhuvan Njan Vaazhum
Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ
Reviewed by Christking
on
March 22, 2020
Rating:

No comments: