Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം

- Malayalam Lyrics
- English Lyrics
അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവധി നന്മകൾ നൽകിടുന്നു
അനന്തമാം തിരുകൃപമതിയേ
അനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)
1 അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാനവനെന്നെ കൈവിടില്ല(2)
അകമേ താനരൂപിയായുള്ളതിനാൽ
ആകുലമില്ലെനിക്കാധിയില്ല
2 ജീവിതമാം എൻപടകിൽ
വൻതിരമാല വന്നാഞ്ഞടിച്ചാൽ (2)
അമരത്തെൻ അഭയമായ് നാഥനുണ്ടേ
അമരും വൻകാറ്റും തിരമാലയും
3 ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)
തരും പുതുദേഹം തൻ ദേഹസമം
തേജസ്സെഴുന്നൊരു വിൺശരീരം
Anudimenne Pularthunna Daivam
Anavadi Nanmakal Nalkidunnu
Anthamam Thiru-krupamathiye
Anugraha Jeevitham Nayichiduvan
1 Avaniyile Anar-thhagkalal
Alayuvan Avanenne Kayividilla
Akame Thanarupiyay Ullathinal
Aakulamilleni-kkadhiyilla
2 Jeevitham en Padakil
Vanthiramala Vanna Aanjadichal
Amarathen Abhayamay Nathhanunde
Amarum Vankattum Thiramalaum
3 Balahenamam en Shariram
Ie Mannil Mannayi Therumennal
Tharum Puthu-deham Than Dehasamam
Thejasezhunnoru Vinshariram
Anudinamenne Pularthunna - അനുദിനമെന്നെ പുലർത്തുന്ന ദൈവം
Reviewed by Christking
on
March 22, 2020
Rating:

No comments: