Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ
- Malayalam Lyrics
- English Lyrics
അന്ത്യത്തോളം അരുമനാഥൻ
കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ
ദിനംതോറും അരുമനാഥൻ വചസിൻ
തണലിൽ ആശ്രയം കണ്ടിടും ഞാൻ
1 കണ്ണുനീരിൽ മുങ്ങിയാലും
കാഴ്ചകൾ മങ്ങിയാലും
എൻ ജീവനായകൻ ആശ്വാസദായകൻ
തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ...
2 സ്നേഹിതർ മറന്നെന്നാലും
നിന്ദിതനായ് തീർന്നെന്നാലും
എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ
തൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ...
3 കഷ്ടങ്ങൾ വന്നെന്നാലും
ക്ഷീണിതനായ് തീർന്നെന്നാലും
എൻ ജീവപാലകൻ കേടുകൂടാതെന്നെ
ശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ...
English
Anthyatholam Arumanaathan Krupayin - അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ
Reviewed by Christking
on
March 21, 2020
Rating:
No comments: