Anpu Niranjavanam Manuvel - അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ
- Malayalam Lyrics
- English Lyrics
അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ
കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ(2)
പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ
മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻ
എങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ
തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)
കാട് മലകളുണ്ടേ വനത്തിൽ ഘോരമൃഗങ്ങളുണ്ടേ
വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2)
ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ
വീട്ടിൽ വളർന്ന വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)
തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ
വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2)
സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ
സ്വാമി തിരുച്ചു വരുമളവിൽ ഖേദ മൊഴിഞ്ഞിടുമേ(2)
രാജനമസ്കാരം സ്വർല്ലോക രാജനമസ്കാരം
സർവും സൃഷ്ടി ചെയ്തോരനാദ്യനാം ദേവാ നമസ്കാരം(2)
English
Anpu Niranjavanam Manuvel - അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ
Reviewed by Christking
on
March 21, 2020
Rating:
No comments: