Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ
- Malayalam Lyrics
- English Lyrics
അൻപു നിറഞ്ഞ പൊന്നേശുവേ!
നിൻ പാദസേവയെന്നാശയെ
1 ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ
നിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം
2 ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!
നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും
3 അർദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷചെയ്തതാൽ
എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!
4 ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ
അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ
5 എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേ
നീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം
Anpu Niranja Ponneeshuve
Nin Pada Sevayennashaye
1 Unnathathil Ninnirangi-mannithil Vanna Natha! Njan
Nninnadima Nin Mahima-onnu Mathram-eni Kkasayam
2 Jeevanatta Papiennil-jeevan Pakarnna Yeshuve!
Ninnilere Mannil Vere Snehikunnila Njan Areyum
3 Ardha Prananay Kidanno-renne Nee Reksha Cheithathal
Ennilulla Nandiullam-thanguvathengane en Priya!
4 Innu Paril Kannuneeril Nin Vachanam Vithakum Njan
Annu Neril Ninnarikil Vannu Kathirukal Kanum Njan
5 en Manassil Vannu Vazhum-nin Mahathwa Prathyashaye
Nee Valarnnum Njan Kuranjum Ninnil Maranju Njan Mayanam
Anpu Niranja Ponneeshuve - അൻപുനിറഞ്ഞ പൊന്നേശുവേ നിൻ പാദസേവ
Reviewed by Christking
on
March 21, 2020
Rating:
No comments: