Anpitho Yeshunaayakaa Thannitho - അൻപിതോ യേശുനായകാ? തന്നിതോ ഏഴയ്ക്കായ് - Christking - Lyrics

Anpitho Yeshunaayakaa Thannitho - അൻപിതോ യേശുനായകാ? തന്നിതോ ഏഴയ്ക്കായ്


അൻപിതോ യേശുനായകാ
തന്നിതോ ഏഴയ്ക്കായ് നിൻജീവനെ
പാപിയാമെൻ പാപമെല്ലാം
പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?

1 എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ
എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ
കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ
അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ...

2 മരണത്തിൻ തരുണങ്ങൾ പലതു വന്നതും
മരണദൂതനരിയുവാനെൻ അരികിൽ നിന്നതും
ഇരുളിലായ് ഞാൻ ദുരിതമോടെ
കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ...

3 ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്
സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും
ആത്മദാനം നൽവചനം വരുന്നലോകത്തിൻ
ശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ...

4 എന്നു നീ വന്നീടും പെന്നുനായകാ
വരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേ
അരുമനാഥൻ തിരുമുഖം ഞാൻ
കണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;- അൻ...

5 ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്
വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്
വൻ മഹിമയ്ക്കാകയും തൻ
കൂട്ടവകാശികളായ് തൻകൂടെ വാഴുവാൻ;- അൻ...

6 ക്രിസ്തുവിൻ സാക്ഷ്യവും സകല ജ്ഞാനവും
കൃപാവരങ്ങളഖിലവും നിറഞ്ഞ് സ്ഥിരതയായ്
അരുമനാഥൻ വരവിനായ് ഞാൻ
വിരവോടെ ഒരുങ്ങിനില്പാൻ കഴിവുനൽകിയ;- അൻ...


Anpitho Yeshu Nayakaa
Thannitho Ezhaykkaay Nin Jeevane
Paapiyaamen Paapamellaam
Pokkiyanpil Veendukolvaan Thanirangkiyo?

1 Ethrayo Athikramam Cheytha Doshi Njaan
Enikkiraksha Labhikkumennu Ninachathilla Njaan
Kanivuthonnaan Thirinjukolvaan
Arumasuthanay Anachukolvaan Karalalinjitho;- an...

2 Maranathin Tharunangkngal Palathu Vannathum
Marana Duthan Ariyuvaanen Arikil Ninnathum
Irulilaay Njaan Durithamode
Karayunnathum Kandu Veenda Aruma Nathhane;- an...

3 Orikkal Prakashanam Labhichasheshamaay
Svarggeyamaam Danam Aasvadichiduvanum
Aathma Danam Nalvachanam Varunna Lokathin
Shakthiyum Njanum Prapippaan;- an...

4 Ennu Nee Vannedum Pennu Naayakaa
Varavinnaayi Kathirunnan Kannu Mangunne
Aruma Nathhan Thirumukham Njaan
Kandu Sangkadangkgalellam Neengki Vazhume;- an...

5 Jaathikal Kristhuvil Ekadehamaay
Vagdathathilum Samamam Oharikkaaraay
Van Mahimaykkaakayum Than
Kuttavakaashikalaay Than Kude Vaazhuvaan;- an...

6 Kristhuvin Sakshyavum Sakala Jnjanavum
Krupavarangkalakhilavum Niranje Sthhirathayaay
Aruma Nathhan Varavinaay Njaan
Viravode Orungkinilppan Kazhivunalkiya;- an...



Anpitho Yeshunaayakaa Thannitho - അൻപിതോ യേശുനായകാ? തന്നിതോ ഏഴയ്ക്കായ് Anpitho Yeshunaayakaa Thannitho - അൻപിതോ യേശുനായകാ? തന്നിതോ ഏഴയ്ക്കായ് Reviewed by Christking on March 20, 2020 Rating: 5

No comments:

Powered by Blogger.