Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട
- Malayalam Lyrics
- English Lyrics
അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ
1 മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും
2 എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ
3 നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്
ദേവാ നിന്റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ
4 ജീവനോ മരണമാതോ ഏതായാലും സമ്മതം താൻ
കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ
5 എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ
ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ
6 എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം
എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും
7 രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും
വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം;
Anpin Roopi Yeshu Natha Ninnishdam Ennishdamakka
Kurishil Thoongkgi Marichavane Enne Thedi Vannavane
1 Mrthyuvinte Thazhvarayil Njan Thellum Bhayappedilla
Pathalathe Jayichavane Ninnil Nithyam Aashrayikkum
2 Enthu Njan Ninakku Nalkum Enne Vendedutha Daivame
Eezhayai Njan Kidannu Enne Thedi Vannavane
3 Nin Mukhathu-njan Nokidume Vere-arumillenikke
Deva Ninte Nizhalin-kezhil Nithyam Chernnu Vasichidum Njan
4 Jeevano Maranamatho-ethayalum Sammatham Than
Kushavan Kaiyil Kaliman Pol Guruve Enne Nalkidunne
5 Ellam Vellakkumilapole-mari Mari Maranjedunne
Ie Lokathin Prabhavangkal Ellam Maya Maya Thane
6 en Hridayathe Neyeduthu Nithyam Ennil Vasichidenam
En Svantam Yeshuve Nee Than-nin Swantam Njanennumennum
7 Rogam Nasham Ninda Dushi Vere Enthu Vannalum
Vazhum Yeshu Padathil Njan-mutham Cheyum Avante Padam
Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട
Reviewed by Christking
on
March 20, 2020
Rating:
No comments: