Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ
- Malayalam Lyrics
- English Lyrics
അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ
എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ
1 നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ
ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും
2 മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം
നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ
3 തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും
ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും
4 നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ
സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ
5 കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ
ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ
6 പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം
പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Anparnnoren Paranulakil
Thumpangal Therkuvan Varume
Enpaduklakannedume
Jan Padi Keerthanam Cheyume
1 Nethiyin Suryanam Manuvel
Shreyeshu Bhumiyil Varume
Bethiyam Kurirulakalum
Neethiyin’prabayengum Nirayum
2 Muzangum Kahala’dawni’yiluyarkume
Bhaktha’rakilam
Namu’moru Nodiyil Cherum
Parnapriya’narukil
3 Than Kaikal Kannuneer Thudaykum
Santhapangal Pariharikum
Lokathe Nethiyil Bharikum
Shoka’perumayum Nashikum
4 Ndilla Namukeeyulakil
Vedilla Namuke’maruvil
Swalokathil Thanka’theruvil
Nam Kanum Vedonnu Viravil
5 Kunattin Kanthayam Shabaye
Nannayuyarthu Nin Thalaye
Shalemin Rajanam Parane
Swagatham Cheyka Nin Pathiye
6 Paduvin Ha Jayagetham
Paduvin Sthothrasamgeetham
Paduvin Yeshu’rakshakanu
Halleluyah Halleluyah
Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ
Reviewed by Christking
on
March 20, 2020
Rating:
No comments: