Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു
- Malayalam Lyrics
- English Lyrics
1 അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു
വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം
ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം
ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു
2 പോയതുപോലെ നമ്മുടെ നായകൻ വരും
നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും
ഓഓ സ്തോത്രം പാടുമെല്ലാവരും
3 ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും
ഖിന്നത മാറും തീരാവിനകൾ തീരും
ഓഓ എല്ലാ കണ്ണീരും തോരും
4 വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും
അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും
ഓഓ പേയിൻ സേനകൾ കേണീടും
5 മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ
ധരയിൽ മുഴങ്ങുമെങ്ങും ദൈവിക സ്തുതികൾ
ഓഓ ദിവ്യ സന്തോഷധ്വനികൾ
6 നമ്മൾക്കൊരുക്കിയ നല്ലൊരു നവനഗറിൽ
എന്നും എന്നും വാഴും സീയോൻ പുരിയിൽ
ഓഓ ജീവനായകന്നരികിൽ
English
Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു
Reviewed by Christking
on
March 20, 2020
Rating:
No comments: