Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും
- Malayalam Lyrics
- English Lyrics
1 അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
2 എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും
ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ
3 മാനുഷികമാം കൈകൾ താണുപോകുമ്പോൾ
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
4 ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ
ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ
5 ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!
വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ
6 തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം
ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം
7 പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം
എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ
8 വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ
1 Andhakarathalella Kannum Mangumpol
Mangidatha Kanneniko-undusworgathil
2 en Mozhi Kelppan Bhoovil Kaathillenkilum
Chemmayai Thuranna Kaathonnundu Sworgathil
3 Maanushikamam Kaikal Thanupokumpol
Ksheenikatha Kai Enikundu Sworgathil
4 Bhumayarkulla Sneham Neengipokumpol
Kshamamesidatha Snehamundu Sworgathil
5 Ullilakula Chindhayulla Marthiare
Vallabhante Kankalundee Kallu Paathayil
6 Than Karunayo Purnnamanu Swandhanam
Cheivathinu Nathana-duthundu Nirnnayam
7 Prarthanakavan Mumpil-sthothramodu Naam
Ethi’yennum Thante Vaakil-aashraikuveen
8 Vishwasikuvan Yogyanaya Nathane
Viswasichum’manusarichum-naal Kazhikuven
Andhakarathalella Kannum - അന്ധകാരത്താലെല്ലാ കണ്ണും
Reviewed by Christking
on
March 19, 2020
Rating:
No comments: