Amba Yerushalem Ambarin - അംബ യെരുശലേം അംബരിൻ കാഴ്ചയിൽ)
- Malayalam Lyrics
- English Lyrics
അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംബരേ വരുന്ന നാളെന്തു മനോഹരം
1 തൻമണവാളനു വേണ്ടിയലങ്കരി
ച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യക
2 നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ്
3 ബാബിലോൻ വേശ്യയെപ്പോലിവളെ മരു
ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം
4 നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു
5 ഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
6 രസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
7 കനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും
സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം
Amba Yerushalem Ambarin Kazchayil
Ambare Varunna Nalenthu Manoharam
1 Than Manavalanuvendiyalamkari
Chulloru Manavatti Thanney’kkannyaka
2 Nalla Pravarthikalaya Suchelaye
Mallamizi Dharichukondabhiramiyay
3 Babilon Vesyayeppolivale Maru
Bhumiyilalla Kaanmu Mamalamel Dridam
4 Neelavum Veethiyum Uyaravum Saamyamay
Kanuvathi’valilanannya’yilallathu
5 Ivalude Surya’chandarar Oruvidathilum Vaanam
Vidukayillilaval Shoba Aaruthi’yilla’thatham
6 Rasamezum Samgeethagal Ivalude Kaathukalil
Sukamarulidum Geetham Swayamival Padidum
7 Kannkavum Mutthu’ratnam Ivayani’yillenkilum
Sumukiyamil Kandam Bahu’ramaneeyamam
Amba Yerushalem Ambarin - അംബ യെരുശലേം അംബരിൻ കാഴ്ചയിൽ)
Reviewed by Christking
on
March 19, 2020
Rating:
No comments: