Alpakaalam Maathram Ie Bhoovile Vasam - അൽപകാലം മാത്രം ഈ ഭൂവിലെ വാസം - Christking - Lyrics

Alpakaalam Maathram Ie Bhoovile Vasam - അൽപകാലം മാത്രം ഈ ഭൂവിലെ വാസം


അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റെ നിത്യമാം വീട് എന്റെ നിത്യമാം വീട്

1 എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും

2 പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം

3 നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ

4 മുത്തുമയമായ് വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിന്റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി

5 പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
നീതിയായ് നടന്നു നേർ പറഞ്ഞു മന്നിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ-മണ


Alpakaalam Maathram Iee Bhoovile Vaasam
Sworpuramanente Nithyamam Veedu - Ente

1 en Prayaanakalam Naaluviral Neelam
Aayathin Prathaapam Kashtatha Maathram
Njaan Parannu Vegam Priyanodu Cherum
Vinmahima Praapichennum Visramichidum-ennum

2 Paalayathinappurathu Kashtamelkkuka Naam
Padupetta Yesuvinte Ninna Chumakkaam
Nilkkum Nagaramillivde Porkkalathil-lathre Naam
Nilka Veenda Por-poruthu Yaathra Thudaram-vegam

3 Naaduvittu Veeduvittu Namadhaya Kottam Vittu
Kaadinyamaam Ssodhanayil Yaanam Cheythorai
Koodi Onnai Vaazhaan Vaanchichetra Naalai
Kaarunyavan Panikazhicha Kottaaram Thannil-aa

4 Muthumayamai Vilangum Pattanamaanathu
Puthanerusslaem Puram Thathra Ssobhitham
Veedhi Swacha-spadikathulyam Thanka Nirmithamaam
Pattanamathinte Bhangi Varnyamallaho-bhangi

5 Paavanamaam Pattanathilaaru Kadanneedum
Paapamatta Jeevitham Nayichavarallo
Neethiyai Nadannu Ner Paranju Mannil
Paathivrithyamulla Manavaatti Maathrame-mana



Alpakaalam Maathram Ie Bhoovile Vasam - അൽപകാലം മാത്രം ഈ ഭൂവിലെ വാസം Alpakaalam Maathram Ie Bhoovile Vasam - അൽപകാലം മാത്രം ഈ ഭൂവിലെ വാസം Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.