Allalillaa Nadunde Svarganadunde - അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് - Christking - Lyrics

Allalillaa Nadunde Svarganadunde - അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്


1 അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്
അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2)
അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടും
അല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2)

2 ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ
ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)
കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ
കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2)

3 പാപത്തിൻ ഭാരത്താൽ കേഴുന്നവരെ
പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)
കാൽവറിയിൽ യാഗമായി തീർന്നവനെ
കണ്ടവർ ധന്യരായി തീർന്നുവല്ലോ(2)

4 മോദമായി പാടീടാം ദൈവജനമേ
പാപമെല്ലാം പോക്കിയ യേശുരാജന്(2)
വേഗം വരാമെന്ന് വാക്ക് തന്നവൻ
വേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2)

5 കാഹളത്തിൻ നാദം കേട്ടിടാറായ്
കാന്തനാം യേശു വന്നിടാറായ്(2)
കാന്തയാം നമ്മെ ചേര്ർത്തിടുവാൻ
കാലങ്ങൾ ഇനിയും ഏറെയില്ലാ(2)


English

Allalillaa Nadunde Svarganadunde - അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് Allalillaa Nadunde Svarganadunde - അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.