Alavilla Sneham Yeshuvin Sneham - അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം - Christking - Lyrics

Alavilla Sneham Yeshuvin Sneham - അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം


അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം!
അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം

1 പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു
ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ

2 ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ
പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ!

3 വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ
രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ്

4 തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ
ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്

5 നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ
തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ


English

Alavilla Sneham Yeshuvin Sneham - അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം Alavilla Sneham Yeshuvin Sneham - അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.