Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
- Malayalam Lyrics
- English Lyrics
1 ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
നിൻ കൃപയേകിടണെ
വേറില്ലൊരാശയും വേറൊന്നും വേൺടിഹെ
നീ മാത്രമെന്നഭയം
2 ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ
നന്ദിയാലെന്നുള്ളം തുള്ളിടുന്നേ
വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ
മാനിച്ചുയർത്തിയ വൻകൃപയെ
3 ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും
നിന്നെയോ രാജാവു മാനിച്ചിടും
രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു
രാജനോടൊപ്പം നിത്യ നാൾ വസിക്കും
4 സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം
തീയിൻ ബലം കെടുത്തീടുമവൻ
നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ
ബലമുള്ള കരങ്ങളാലുയർത്തിടും താൻ
English
Aayussu Muzhuvan Keerthikkuvan - ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
Reviewed by Christking
on
March 18, 2020
Rating:
No comments: