Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ
- Malayalam Lyrics
- English Lyrics
1 ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ
ആത്മശക്തി എന്നിൽ പകരണമെ
ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്
അഭിഷേകം പകരേണമേ
ആരാധന അങ്ങേക്കാരാധന
ആരാധന ആമേൻ ആരാധന
2 കോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്ന
ദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെ
സൈന്യത്താലല്ല ശക്തിയാലല്ല
ആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന...
3 തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും
പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടും
പിന്നിൽ വൻ സൈന്യം പിൻപറ്റിയാലും
എന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന...
4 എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ
നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ
കെടുത്തിടും ശക്തി തീയിൻബലത്തെ
സർവ്വശക്തൻ എന്റെ ബലമാണല്ലോ;- ആരാധന...
1 Aathmavinte Niravil Nadathunnone
Aathma Shakathi Ennil Pakarename
Aathmavilum Sathyathilum Aaradhippanay
Abhishekam Pakarename
Aaradhana Angekk’aaradhana
Aaradhana Aamen Aaradhana
2 Kottakale Idippan Shakthi Nalkunna
Daiva Krupa Ennil Vyaparikkatte
Sainyatha’lalla Shakathiya’lalla
Aathmavil Vyaparikkum Krupayalathre
3 Thadassamay Yordhan Mumpil Vannalum
Pettakathin Shakthi Vyaparichedum
Pinnil Van’sainyam Pinpattiyalum
Ennil Velippedunnoru Daivam Undallo
4 Ennil Velippedunnoru Shakthi Undallo
Nishchayam Viduvikkum Prathikulathil
Keduthidum Shakthi Theeyin Balathe
Sarva Shakthan Ente Balamanallo
Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ
Reviewed by Christking
on
March 18, 2020
Rating:
No comments: