Aathmavin Shakthiyaal Anudinam - ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന - Christking - Lyrics

Aathmavin Shakthiyaal Anudinam - ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന


1 ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാൽ
ഇനി ക്ളേശങ്ങളിൽ എന്റെ ശരണമവൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല(2)

എന്റെ ദൈവത്താലെ സകലത്തിനും-
മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു-
എന്റെ താഴ്ചയിലും സമൃദ്ധിയിലും-
ആത്മാവിൻ ബലം എന്നെ നടത്തിടുന്നു
ഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ(2)

2 ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ
ഏതേതു നേരത്തിലും,
എന്റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ
എന്നും ഞാൻ പാടി പുകഴ്ത്തും (2) എന്റെ...

3 കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ
എന്നും ജയം ഞാൻ പ്രാപിക്കും,
എന്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ (2) എന്റെ...


1 Aathmavin Shakthiyaal Anudinam Nadathum
Yeshu Ente Koodeyullathaal,
Ini Kleshangalil Ente Sharanamavan
Bhoovil Eethum Njaan Bhayappedilla(2)

Ente Daivathaale Sakalathinum-
Mathiyayavan Njaan Ennarinjidunnu-
Ente Thaazhchayilum Samrdhiyilum-
Aathmaavin Balam Enne Nadathidunnu
Njaan Lajjithanaay Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadathidum Thaan(2)

2 Aaraadhichidum Njaan Aathmaavil Avane
Ethethu Nerathilum,
Ente Rogangalil Nalla Vaidyanavan Bhoovil
Ennum Njaan Paadi Pukazhthum(2);- Ente...

3 Karthan Than Karangal Kurukiyittillathaal
Ennum Jayam Njaan Praapikkum,
Ente Nashdangale Labhamakkunnavan
Avan Ennum Sthuthikku Yogyan(2);- Ente...



Aathmavin Shakthiyaal Anudinam - ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന Aathmavin Shakthiyaal Anudinam - ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.