Aathma Nadi Aathma Nadi - ആത്മ നദി ആത്മ നദി ഒഴുകിടട്ടേ - Christking - Lyrics

Aathma Nadi Aathma Nadi - ആത്മ നദി ആത്മ നദി ഒഴുകിടട്ടേ


ആത്മ നദി ആത്മ നദി ഒഴുകിടട്ടേ
ആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേ
ആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേ
ആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേ

1 ആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾ
ആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരും
നരിയാണിയോളമല്ല മുട്ടോളമല്ല
അത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങും

2 ആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾ
അഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകും
മുട്ടോളമല്ല അരയോളം പോരായെന്ന്
അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങും

3 ആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾ
ആമോദത്താൽ പന്തുപോലെ കുതിച്ചുയരും
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെ
ആത്മനദിയിൽ നീന്തി നീന്തി തുടിക്കും


English

Aathma Nadi Aathma Nadi - ആത്മ നദി ആത്മ നദി ഒഴുകിടട്ടേ Aathma Nadi Aathma Nadi - ആത്മ നദി ആത്മ നദി ഒഴുകിടട്ടേ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.