Aathma Manavaalaa Thiru Sabha - ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം - Christking - Lyrics

Aathma Manavaalaa Thiru Sabha - ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം


1 ആത്മണമണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ
ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല

2 നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം
മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്

3 ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്
നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!

4 നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു
ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും

5 പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്
പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്

6 എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ
എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ


1 Aathma Manavaalaa -thirusabhackkaanandam Neeyallaathe
Aarumarulukilla Avalkkihalokamo Yogyamalla

2 Ninne Kkurichulla - Parinjaanamennathin Menma Moolam
Mannithil Laabhaminnu Thiru Janam Ennidum Chethamenne

3 Lokaveyil Kalarnnu Karuthupoy Dehamennaal-azhakaay
Nee Karuthi Sabhaye Pularthidunn Atbutham Nin Krupaye!

4 Ninda Chumannidunnu Thiru Janam Mannidam Thannilinnu
Dhanymennennidunnu Athu Ninte Vandya Naamathilennum

5 Porukalereyunde Pishaachalpaneramithennu Kandu
Paaridamaadhikondu Nirackkunnu Paaramutsaaham Poondu

6 Ennu Nee Vannidumo? Durithangal Enninin Theernnidumo
Ennu Kothichidunna Janangalaam Engale Cherkkaname



Aathma Manavaalaa Thiru Sabha - ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം Aathma Manavaalaa Thiru Sabha - ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.