Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി
- Malayalam Lyrics
- English Lyrics
1 ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാ
നിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻ
പീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നു
കാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)
2 യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ...
3 ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെ
കാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ...
4 പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ...
5 യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയം
രക്ഷക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം(2);- പീഠത്തിൻ...
1 Aathma Dehi Dhehathe Kazhchayai Vekkunnitha
Nin Munpil Njan Yeshuve Ennum Nin Vaka Aavaan
Peedathin Mel Enne Njaan Vachu Theekkaayi Kaakkunnu
Kaathu Kaathirikkunne Thee Irangaan Nokkunnu(2)
2 Yaga Pedathil Nathaa Njaan Samastham Nin Svantham
Nintethayi Katheduka Kulungkathen Vishvasam(2);- Peedathin
3 Daiva Seva Cheyvanum Jayamodu Papathe
Kaal Keezhil Methippanum Thrikkayyil Elppikkunne(2);- Peedathin
4 Papathinnadhikaaram Thannil Ninnu Vittu en
Angamgkale Nin Karam Thannil Elppichedunnen(2);- Peedathin
5 Yeshuve en Rakshakaa Nin Naamam en Aashrayam
Rakshakkayi Nokkunnithaa Nin Mozhi en Sharanam(2);- Peedathin
Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി
Reviewed by Christking
on
March 18, 2020
Rating:
No comments: