Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
- Malayalam Lyrics
- English Lyrics
1 ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
ആത്മാവിൽ പാടി ആർത്തിടും ഞാൻ
അത്ഭുത രക്ഷകനേശുവിന്നായ്
ഉത്തമഗീതങ്ങൾ പാടിടും ഞാൻ
പാടും ഞാനേശുവിന്നായ് എന്നും
പാടും ഞാനേശുവിന്നായ്
പാടുമെൻ പാപം പരിഹരിച്ച
പ്രാണേശനേശുവിന്നായ്
2 സങ്കടത്താലുള്ളം നീറിടുമ്പോൾ
ചാരുവാനേശു നാഥനുണ്ട്
തൻകരം കണ്ണീർ തുടച്ചു എന്നെ
തൻചിറകടിയിൽ കാത്തിടുമേ
3 കാർമേഘത്താൽ വാനം മൂടിയാലും
കൂരിരുളെങ്ങും വ്യാപിച്ചാലും
നീതിയിൻ സൂര്യനാം യേശു തന്റെ
കാന്തിയിലെന്നെ നടത്തിടുമേ
4 വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ
വിശ്വാസം കാത്തു നിന്നിടും ഞാൻ
വിശ്വാസനാഥനെ നോക്കിടും ഞാൻ
വിശ്രമദേശത്തിലെത്തുവോളം
English
Aashvasa Ganangal Padidum - ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
Reviewed by Christking
on
March 18, 2020
Rating:
No comments: