Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ
- Malayalam Lyrics
- English Lyrics
ആശ്രയം ചിലർക്കു രഥത്തിൽ
വിശ്രമം അശ്വബലത്തിൽ
എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ
ആരെ ഞാൻ ഭയപ്പെടും പാരിൽ
ആയുസ്സിൻ നൾകളെല്ലാം
1 ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ
ഹൃദ്യമായെന്നൊടവൻ അരുളിയതാൽ
പ്രത്യാശയിൻ മനമെനിക്കേകിയതാൽ
പുതുഗീതങ്ങൾ പാടിടും ഞാൻ
എന്നും സന്തോഷാൽ പാടിടുമേ
2 സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ
നൊമ്പരം തന്നീടുന്ന വേളകളിൽ(2)
ഇമ്പസ്വരത്താൽ സ്വാന്തനമേകി
അന്തികെ വന്നീടുമേ
ഞാൻ സന്തോഷാൽ പാടീടുമേ
English
Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ
Reviewed by Christking
on
March 18, 2020
Rating:
No comments: