Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ
- Malayalam Lyrics
- English Lyrics
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയെ കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്
1 ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും
2 ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചീടുവാനേറ്റു കഷ്ടം
കരുണ്യനായകൻ കാൽവറി ക്രൂശിൽ
കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ
3 ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ
ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ
ഉറ്റ സഖിപോലും ഏറ്റുകൊൾവാനായ്
ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം
4 കാൽകരങ്ങൾ ഇരുമ്പാണികളാലെ
ചേർത്തടിച്ചു പരനെ മരക്കുരിശിൽ
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻ
ഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു
5 എന്തു ഞാനേകിടും നിന്നുടെ പേർക്കായ്
ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽ
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും
Aascharyame Ithu Aaraal Varnnichidam
Krupaye- Krupaye - Krupaye - Krupaye
Chinthiyallo Svantharakthamenikkaay
1 Chantham Chinthum Thiru Meni en Perkkay
Swanthamaya Ellatteyum Vedinju
Bendhamillatha Iee Eazhaye Orthu
Veendeduthu Enneyum Enneyum Enneyum
2 Doorathirunna Iee Drohiyam Enne
Charathanachiduvan Ettu Kashtam
Karunya Nayakan Kalvary Krushil
Kattiyatham Anpitho Anpitho Anpitho
3 Uttavar Vitteedave Prananaathan
Dushadanmaar Kutheedave Than Vilaavil
Utta Sakhipolum Ettukolvaanaay
Ishdamillaathaayallo Athbutham Athbutham
4 Kaalkarangal Irumpaanikalaale
Cherthadichu Parane Marakkurishil
Thoongikkidakkunnu Snehasvaroopan
Haa Enikkaay Marichu Marichu Marichu
5 Enthu Njan Eakidum Ninnude Perkkay
Chinthikkukil Verum Eazha Njan Allo
Onnum Enikkini Venda Ee Paril
Ninne Mathram Sevikkum Sevikkum Sevikkum
Aascharyame Ithu Aaraal Varnnichidam - ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ
Reviewed by Christking
on
March 17, 2020
Rating:
No comments: